മുരളി, കുഞ്ഞാലിക്കുട്ടി, വിഷ്ണുനാഥ്, ബിന്ദു, അപു… ഇവരിൽ ആരൊക്കെ മന്ത്രിമാരാകും

News Desk
1 Min Read

തിരുവനന്തപുരം: ആരൊക്കെയാകും യുഡിഎഫിന്റെ മന്ത്രിസഭയിൽ ? ചർച്ചകളും അഭ്യൂഹങ്ങളും സജീവം. അനുഭവ സമ്പത്തും ചുറുചുറുക്കും മന്ത്രിസഭയിൽ പ്രതിഫലിക്കുമെന്നും സൂചന. വ്യവസ്ഥ അനുസരിച്ച് 140 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 15 ശതമാനത്തിലധികം മന്ത്രിമാര്‍ പാടില്ലെന്നതിനാല്‍ 21 പേര്‍ക്കു മാത്രമേ മന്ത്രിപദവി നല്‍കാന്‍ കഴിയുകയുള്ളു.

സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളാണ് പിന്നീടുള്ളത്. ഘടക കക്ഷികൾക്കും ജില്ലകൾക്കും പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ രൂപികരിക്കുന്നത്. 5 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന തരത്തിലാണു പരിഗണിക്കപ്പെടുന്നതെങ്കില്‍ 63 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഇക്കുറി 12 മന്ത്രിസ്ഥാനം ലഭിക്കും. 22 എംഎല്‍എമാരുള്ള ലീഗിന് നാലും ഏഴ് അംഗങ്ങളുള്ള കേരളാ കോണ്‍ഗസിന് ഒരു മന്ത്രിസ്ഥാനവും ആകും.

∙ ബിന്ദുവോ ബൽറാമോ ? കോൺഗ്രസ് സാധ്യതകളിൽ ഇവർ

മുഖ്യമന്ത്രി ആരെന്നതിനെ അടിസ്ഥാനമാക്കിയാകും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും വി.ഡി. സതീശന്റെയും സാധ്യത. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് സൂചനയുണ്ട്. കൂടാതെ മുൻ മന്ത്രിമാരായ കെ. മുരളീധരന്‍, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽ കുമാർ തുടങ്ങിയവർ ചർച്ചയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്കും സീനിയർ നേതാക്കൾ പരിഗണിക്കപ്പെട്ടേക്കാം.

പുതുമുഖ നേതാക്കളായ റോജി എം. ജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, എം.വിന്‍സന്റ്, എന്‍.ശക്തന്‍, മാത്യു കുഴല്‍നാടന്‍ ചാണ്ടി ഉമ്മൻ, വി.ടി.ബലറാം, ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയന്‍ എന്നിവരുടെ പേരും പരിഗണിക്കപ്പെടും. വനിതാ മന്ത്രിമാർ ഒന്നിൽ കൂടുതൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഉഷാ വിജയൻ എന്നിവരിൽ ഒരാൾക്ക് ഇടം ലഭിക്കും. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 11 കോണ്‍ഗ്രസ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ സ്പീക്കറും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!