തൃശൂർ: ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി വെന്റിലേറ്ററിലാണ് ഉള്ളത്. അതേസമയം സംഭവത്തിൽ സുനിതയെ താൻ മർദിച്ചു എന്ന് സമ്മതിക്കുന്ന ഷെൽട്ടറിന്റെ ഉടമ ദീപക് കൃഷ്ണയുടെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണൻ ആണ് സുനിതയെ അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആവുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
