ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുക്കാൻ കൊലപാതകം; ഭാര്യയും കാമുകനും പിടിയിൽ

News Desk
1 Min Read

റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ മോഷണത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.

റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാൽ എന്നയാളാണ് ഒക്ടോബർ 18 ന് പുലർച്ചെ കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികൾ കൊലപ്പെടുത്തിയത്. നീതു (23) എന്ന സോണാലി കുമാരിയാണ് ബന്ധുകൂടിയായ കാമുകൻ കൗശിക് കുമാർ നൗനിയയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

കൃത്യത്തിൽ ഇയാളെ പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് നീതുവിനെ അക്രമികൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അജ്ഞാതരായ കള്ളന്മാർ കവർച്ചയ്ക്കിടെ ഭാര്യയെ കെട്ടിയിട്ട ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിസിഎൽ ജീവനക്കാരനെ കൊലപ്പെടുത്തി എന്നാണ് പൊലീസിനു വിവരം ലഭിച്ചത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹസാരിബാഗ് എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണത്തിനു ഇറങ്ങി. എസ്ഐടി അന്വേഷണത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ ഇവരെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നീതുവിനെ വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ, ഭർത്താവ് മംഗ്ലേഷിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നും സിസിഎല്ലിൽ ജോലി നേടാനും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നതായും യുവതി മൊഴി നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!