വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല; മൊഴി മാറ്റി ഗണ്‍മാന്‍ അഭിലാഷ്

News Desk
1 Min Read

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മൊഴി മാറ്റി ഗണ്‍മാന്‍ അഭിലാഷ്. വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല. വീണാ ജോര്‍ജ് നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പോലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. എസ്ഐടിക്കാണ് അഭിലാഷ് മൊഴി നല്‍കിയത്.

അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം റിമാന്‍ഡിലായിരുന്നു.

യുഡിഎഫ് സര്‍ക്കാരാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന കാര്യവും എസ്‌ഐടി പരിശോധിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!