സഊദിയിൽ ആശുപത്രിയിൽ രോഗിയുടെ മുറിയിൽ ഭക്ഷണം പാചകം ചെയ്തയാളെ അറസ്റ്റ് ചെയ്തു

malayalampress
1 Min Read

റിയാദ്: സഊദിയിൽ ആശുപത്രിയിൽ രോഗിയുടെ മുറിയിൽ വെച്ച് ഭക്ഷണം പാചകം ചെയ്തയാളെ അധികൃതർ അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. രോഗിയുടെ മുറിക്കുള്ളിൽ വൈദ്യുത പാചക ഉപകരണം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയയാളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. വൈദ്യുത പാചക ഉപകരണം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

വീഡിയോ ക്ലിപ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും അന്വേഷണം നടത്തുകയുമായിരുന്നു. ആരോഗ്യ ആവശ്യകതകളും സുരക്ഷാ ആവശ്യകതകളും ലംഘിച്ചാണ് ഈ പ്രവർത്തി നടത്തിയതെന്ന് മന്ത്രാലയം കണ്ടെത്തി. രോഗിയുടെ മുറിക്കുള്ളിൽ വൈദ്യുത പാചക ഉപകരണം ഉപയോഗിച്ചതിലൂടെ നിയമലംഘകൻ ആരോഗ്യ ആവശ്യകതകളും സുരക്ഷാ ആവശ്യകതകളും ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. നിയമലംഘകനെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ കേന്ദ്രത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!