കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്തികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. ശൗചാലയത്തിൻ്റെ മേൽനോട്ടക്കാരനായ നിസാറിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയത്. കൊലപാതകം നടന്ന് പത്ത് മാസം പിന്നിടുമ്പോഴാണ് പ്രതി ശ്യാംജിത്ത് പിടിയിലാകുന്നത്.
മൂന്ന് ആഴ്ച മുൻപാണ് ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിലെ പൊതുശൗചാലയത്തിൻ്റെ സെപ്റ്റിക് ടാങ്കിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തിയത്. ശുചിമുറി കെട്ടിടങ്ങളുടെ മേൽനോട്ടക്കാരനായ കൊട്ടുകാട് സ്വദേശി നിസാർ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. കമ്പി കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയ ശ്യാംജിത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ തള്ളി. കൊല നടത്തിയ ശേഷവും ഒന്നുമറിയാത്ത പോലെ ഹാർബറിൽ ജോലി ചെയ്തു.
ആരോഗ്യവകുപ്പിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ ഭിന്നത കടുക്കുന്നു; ആയുർവേദ ആശുപത്രികളിലെ ക്രമക്കേട് പരാതിയിൽ പുതിയ തർക്കം
കൊല നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയത്. ഒപ്പം തുണികളും പായയും കണ്ടെത്തി. പരിസരത്ത് നിന്നും കാണാതായവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.മൃതദേഹം കാണാതായ നിസാറിൻ്റെതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഹാർബറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ശ്യാംജിത്താണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ശ്യാംജിത്തിനെ ഹാർബറിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
