റിയാദിലേക്കും മറ്റും ഹൂതികള്‍ നടത്തിയ ആക്രമണം പ്രതിരോധിച്ചു; സൗദി അറേബ്യ

News Desk
1 Min Read

തെഹ്റാൻ: റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ. ഹൂതി ശക്തി കേന്ദ്രമായ തായ്‌സില്‍ സൗദി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്‍-ഷഖാബ് മുന്നണിയില്‍ ഹൂത്തികളുടെ ആക്രമണങ്ങളെ യെമന്‍ സര്‍ക്കാര്‍ സൈന്യം ചെറുത്തതായി റിപ്പോര്‍ട്ട് ചെയ്തു. സനായിലെ സിവിലിയന്‍ പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന്‍ ഗവര്‍ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികള്‍ പറയുന്നു.

അതിനിടെ, ഹോര്‍മൂസില്‍ മൈന്‍ പൊട്ടിത്തെറിച്ച് വീണ്ടും കപ്പലിന് തീപിടിച്ചു. 24 മണിക്കൂറില്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ കപ്പലാണിത്. ഇന്ന് മൂന്ന് ടാങ്കര്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അവരുടെ അംഗീകാരത്തിലൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ എന്നും ഇറാന്റെ ഐആര്‍ജിസി നാവികസേന അറിയിച്ചു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഏഴുദിന സമാധാന പദ്ധതി ഖത്തര്‍ വഴി അമേരിക്കയ്ക്ക് കൈമാറിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!