ദുബായ്: സംഘർഷം രൂക്ഷമായതോടെ സൗദിയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽനിന്നുള്ള റിയാദ്, ദമാം, ജിദ്ദ സർവീസുകൾ 20 വരെ റദ്ദാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുക തിരികെനൽകും. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളും 20 വരെ റദ്ദാക്കി. ഇൻഡിഗോയുടെ റിയാദ്, ദമാം, ജിദ്ദ, മദീന സർവീസുകൾ 24 വരെ റദ്ദാക്കി. ഫിഫയും സൗദി ഇസ്പോർട്സ് ഫെഡറേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഫിഫാഇ മത്സരങ്ങളുടെ ഫൈനൽ മാറ്റി. 25 വരെ ജിദ്ദയിലാണു ഫൈനൽ നടക്കേണ്ടിയിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും വ്യോമാക്രമണ മുന്നറിയിപ്പുകൾ വരുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽനിന്നു മാറിനിൽക്കണമെന്നും പ്രവാസികൾക്ക് ഇന്ത്യൻ എംബസി നിർദേശം നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
