പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ അപകടം; വ്ലോഗർക്ക് ദാരുണാന്ത്യം

News Desk
1 Min Read

കണ്ണൂർ: വ്ലോഗർമാരായ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടന്നപ്പാലം സവിത തിയറ്ററിനു സമീപം ശിവത്തിൽ അനൂപാണ് (44) മരിച്ചത്. താണ മൂര്യന്റകത്ത് ഷബീറാണ് (36) ചികിത്സയിലുള്ളത്. ഇരുവരും മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ, ഇന്നലെ രാത്രി പുതിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിനു സമീപത്താണ് അപകടം.

നിയന്ത്രണംവിട്ട കാർ ഡിവൈഡറുകളിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും ദേശീയ പാതയുടെ മുകളിൽനിന്നു സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഒരാൾ ഇതുവഴി പോകുകയായിരുന്ന ബൈക്കിനു മുകളിലേക്കാണു വീണത്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന എടക്കാട് എസ്ഐ കെ.നിഷാദാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോർപറേഷൻ റിട്ട.ജീവനക്കാരൻ പരേതനായ അരുണിന്റെയും രാധയുടെയും മകനാണ് അനൂപ്. സഹോദരങ്ങൾ: രേഖ, പരേതയായ രാഖി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!