റിയാദ്: സഊദിക്ക് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകളും ഒരു ബാലിസ്റ്റിക് മിസൈലും മൂന്ന് ഡ്രോണുകളും തകർത്തതായി സഊദി അറേബ്യ. ചെങ്കടലിനു മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളാണ് തടഞ്ഞുനിർത്തി നശിപ്പിച്ചത്. തെക്കൻ മേഖലയിലും റിയാദ് മേഖലയിലുമായി മൂന്ന് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതും യമനിലെ ഔദ്യോഗിക സർക്കാറിനെ പിന്തുണക്കുന്ന അറബ് സഖ്യസേന വക്താവ്ൽ മേജർ ജനറൽ തുർക്കി അൽ മാലികി വെളിപ്പെടുത്തി.
കൂടാതെ, പടിഞ്ഞാറൻ വ്യാവസായിക മേഖലയായ യാൻബുവിലേക്ക് (Yanbu) തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ മണിക്കൂറുകളിൽ സഖ്യസേന തടഞ്ഞ് നശിപ്പിച്ചതായും അൽ മാലിക്കി വ്യക്തമാക്കി. ഈ ആക്രമങ്ങളിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
