ദമാം:സഊദിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കൊല്ലം, അഞ്ചൽ, ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് ബുധനാഴ്ച മരിച്ചത്. കിഴക്കൻ സഊദിയിലെ ദമാമിന്ഖ സമീപം ത്തിഫിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു.
ഒക്ടോബർ 7 ന് ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനി ബേബി ഖത്തിഫ് മുവാസാത്ത് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാനിയുടെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ലോക കേരള സഭാംഗം നാസ് വക്കം, സാമൂഹിക പ്രവർത്തകരായ മൻസൂർ നൈന, നവോദയ സന്നദ്ധ പ്രവർത്തകനായ സലിം പട്ടാമ്പി എന്നിവർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
