പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി

News Desk
1 Min Read

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്.

സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനും പിഴവ് സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കേസ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നു.

പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചിട്ടും നഴ്സ് ഡോക്ടറെ വിവരമറിയിച്ചില്ലെന്നും കുടുംബം പറയുന്നു. വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്‌സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. 

അതേസമയം, വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!