സഊദിയിൽ വിമാനമിറങ്ങി കാണാതായ മലയാളി നഴ്സ് സഊദിയിൽ പിടിയിൽ; നിരോധിത മരുന്ന് കൈവശം വെച്ചതിനാണെന്ന് സൂചന 

News Desk
2 Min Read

ജിദ്ദ: സഊദി അറേബ്യയിലേക്ക് പോയ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതിയിൽ പുതിയ വിവരം. ഇവർ ഇപ്പോൾ സഊദി പോലീസ്വ കസ്റ്റഡിയിൽ എന്നാണ് വിവരം. യുവതിയെ കാണാനില്ലെന്ന വാർത്ത പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ്ട് ഇവർ ജിദ്ദ വിമാനത്താവള പോലീസ് കസ്റ്റഡിയിൽ മരുന്ന് കൈവശം വെച്ചെന്ന കണ്ടെത്തിലിനെ തുടർന്ന് കണ്ടെത്തിയിരിക്കുന്നത്ത്. കൂടുതൽ വിവാദരങ്ങൾ ലഭ്യമാകുന്നേയുള്ളൂ.

സുൽത്താൻ ബത്തേരിയിലെ അയ്യന്‍കൊല്ലി സ്വദേശിയായ ഫിലോമിനയെ ആണ് കാണാതായിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 40 ദിവസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ 33കാരി.

രവി-സെല്‍വി ദമ്പതികളുടെ മകളാണ് ഫിലോമിന. ബെംഗളൂരു വഴിയാണ് സഊദിയിലേക്ക് പോയത്. റിയാദിലാണ് ജോലി എങ്കിലും അവര്‍ വിമാനം കയറിയത് ജിദ്ദയിലേക്കാണ്. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ റിയാദിലേക്ക് പോകേണ്ടതായിരുന്നു. ജിദ്ദയില്‍ ഇറങ്ങിയ ശേഷം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ചില പ്രശ്‌നങ്ങളുള്ളതായി കുടുംബത്തെ അറിയിക്കുകയും ചെയ്തു.

ഈ മാസം പത്തിനാണ് ഫിലോമിന ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പോയത്. തന്നോട് ഒരു മുറിയിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ ചില കടലാസില്‍ ഒപ്പുവെപ്പിച്ചു എന്നും പാസ്‌പോര്‍ട്ട് വാങ്ങിയെന്നും ഫിലോമിന കുടുംബത്തെ അറിയിച്ചിരുന്നു. എന്താണ് കാരണം എന്ന് അവര്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലത്രെ. സാധനങ്ങളും ബാഗും കൊണ്ടുപോകാന്‍ മറ്റാരോടെങ്കിലും ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചെന്ന് ഫിലോമിന കുടുംബത്തെ അറിയിച്ചു.

ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഫോണ്‍ ഉദ്യോഗസ്ഥര്‍ വാങ്ങി എന്നാണ് കുടുംബം പറയുന്നത്. ഇതെല്ലാം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സധിക്കാതെ വന്നതോടെ കുടുംബം നോര്‍ക്ക, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചിരുന്നു.

റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് നിരന്തരം ഹൂതികളുടെ മിസൈല്‍ ആക്രമണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിയാദിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. റിയാദിലേക്കുള്ള വിമാനം വൈകുമെന്ന വിവരം ഫിലോമിന കുടുംബത്തെ അറിയിച്ചിരുന്നുവത്രെ. വിമാനം റദ്ദാക്കിയെന്ന വിവരം പിന്നീട് കിട്ടിയെന്നും അവര്‍ പറഞ്ഞു. ശേഷമാണ് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!