പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ബസ് കണ്ടക്ടറും കൂട്ടാളിയും പിടിയില്‍

News Desk
1 Min Read

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച ബസ് കണ്ടക്ടറും കൂട്ടാളിയും പിടിയില്‍. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയന്‍ (58)എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബസ് കണ്ടക്ടറായ വിഷ്ണു പെണ്‍കുട്ടിയെ പെരുമ്പാവൂരില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. വിഷ്ണു മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ തടങ്കലിലാക്കിയെന്നും അവിടെ വച്ചു വിജയന്‍ ലൈംഗീകമായി ആകമിച്ചെന്നുമാണ് കേസ്.

പെരുമ്പാവൂര്‍ എസ് എച്ച് ഒ എ അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അര്‍ജുന്‍, സീനിയര്‍ സി പി ഒ എം ബി സുബൈര്‍, സീനിയര്‍ സി പി ഒ ഷഫീക്ക്, സി പി ഒ ഷാന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!