ദമാം: കിഴക്കൻ സഊദിയിലെ ദമാം വിമാനത്താവളം ആക്രമിക്കപ്പെട്ടതായി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തി. രാജ്യത്തെ സിവിൽ ഏവിയേഷൻ സൗകര്യങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.
ഞായറാഴ്ച വൈകുന്നേരം ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമണത്തിന് വിധേയമായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തി. വിമാനത്താവള നാശനഷ്ട വിലയിരുത്തലും സുരക്ഷ പരിശോധിക്കലും നടന്നുവരികയാണെന്ന് അതോറിറ്റി വിശദീകരിച്ചു.
അതിനിടെ, കിഴക്കൻ പ്രവിശ്യയിൽ വെച്ച് ഒരു ഡ്രോൺ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
