കാമുകനും സുഹൃത്തും ലൈംഗികപീഡനത്തിനിരയാക്കി; യുവതി ആത്മഹത്യ ചെയ്തു

News Desk
1 Min Read

മൈസൂരു: കാമുകനും സുഹൃത്തും ചേർന്ന് ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തിയുള്ള ഭീഷണിയെത്തുടർന്ന് യുവതി ആത്മഹത്യചെയ്തു. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയാണ് വിഷംകഴിച്ച് ജീവനൊടുക്കിയത്.

സംഭവത്തിൽ ജയപുരയിലെ ചൗഡിക്കട്ടെ നിവാസിയായ മനോജ് കുമാർ, കലാസ താലൂക്കിലെ സുങ്കസാലെ നിവാസിയായ അരുൺ എന്നിവരുടെപേരിൽ കൊപ്പ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനും കേസെടുത്തു. രണ്ടാനമ്മ നൽകിയ പരാതിയിലാണ് കേസ്.

മനോജ് കുമാറുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നും അവരുടെ കുടുംബങ്ങൾ വിവാഹത്തിന് സമ്മതിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ, മനോജിന്റെ സുഹൃത്ത് അരുണുമായി യുവതി പരിചയത്തിലായി. ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയിൽനിന്ന് പണം ആവശ്യപ്പെട്ടു. ഇതിൽ ഭയന്നാണ് ആത്മഹത്യചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!