ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക സമരത്തിന് ഇന്ന് തുടക്കം; മുംബൈയില്‍ സുരക്ഷ ശക്തമാക്കി

News Desk
1 Min Read

മുംബൈ: എസ് ഐ ആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. സമരത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പോലീസ് സുരക്ഷ ശക്തമാക്കി . ശിവാജി പാര്‍ക്കിനും ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്നുമുതല്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ മാര്‍ച്ച് നടത്താന്‍ ഇന്ത്യമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിന് എംപിമാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചും ഉണ്ടാകും. സമരത്തിന് അനുമതി ഇല്ലെങ്കിലും മുംബൈയിലെ ശിവാജി പാര്‍ക്കില്‍തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ പറഞ്ഞു.ഗ്യാനേഷ് കുമാറിന്റെ രാജിവരെ പ്രതിഷേധം തുടരും ശിവാജി പാര്‍ക്കിലെ ആറാം നമ്പര്‍ ഗേറ്റില്‍ എല്ലാവരും ഒത്തുചേരണമെന്നും ജനാധിപത്യം രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ശിവാജി പാര്‍ക്കില്‍ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയെന്ന വാദം അഭിജീത് ദിപ്‌കെ നിരാകരിച്ചു. പ്രദേശവാസികളാരും തങ്ങളുടെ പ്രതിഷേധത്തെ എതിര്‍ക്കുന്നില്ലെന്നും ശിവജി പാര്‍ക്ക് സൈലന്റ് സോണ്‍ ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികള്‍ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധം ആരംഭിക്കും. അതിനുപിന്നാലെ ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!