കോട്ടയം: ഭായ് എന്ന് വിളിച്ചതിൽ യുവാവിന് ക്രൂരമർദനം. കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുമ്പിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നുപേരെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദർശ്, അഹമ്മദ്, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭായ് എന്ന് വിളിച്ചതിന് പിന്നാലെ പ്രകോപിതരായ പ്രതികൾ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സെപ്റ്റംബർ 20ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
