മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിനികളു‍ടെ അക്കൗണ്ടുകൾ ഇൻസ്റ്റ​ഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സുബിൻ ബാബുവിനെ തിരുവനന്തപുരത്ത് സാഹസികമായി പിടികൂടി 

malayalampress
1 Min Read

തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി പിടികൂടുകയായിരുന്നു. ഇവർ സർവീസ് പ്രൊവൈഡർമാരിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചിരുന്നു. മെറ്റയോട് അടക്കം ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.

ഇവയുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ഇയാളാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു. ജോലി കുറവായതിനാൽ ഇയാൾ വീട്ടിലാണ് ഉണ്ടായിരുന്നത്.

ഈ സമയത്താണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളു‍ടെ അക്കൗണ്ടുകൾ ഇൻസ്റ്റ​ഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സാമ്പത്തിക നേട്ടത്തിനായി‌ട്ടാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!