ഏഷ്യൻ ​ഗെയിംസ്: വിജയിക്കുന്ന മലയാളി താരങ്ങൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി

News Desk
0 Min Read

ദില്ലി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്നാണ് കായികമന്ത്രിയുടെ പ്രഖ്യാപനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!