കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്നവർ തടിച്ചുകൂടിയ സ്ഥലത്തേക്ക് ഒരു കാർ ഇടിച്ചുകയറി 4 പേർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരുക്കേറ്റു. അമിത വേഗത്തിലായിരുന്ന കാർ ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. ഡ്രൈവറെ അറസ്റ്റു ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
