അജ്മാൻ: താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകൻ ബഷീറാണ് (50) മരിച്ചത്.
ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീർ ചെയ്തുവന്നിരുന്നത്. പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മാതാവ്: ദൈനബി (സൈനബ). ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബായ്), ബുഷ്റ, ബുഷ്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
