പ്രവാസിയായ കാലത്തെ സ്വന്തം പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ….., ആത്മഹത്യ കൊലപാതകമായി; നാല് പതിറ്റാണ്ടായി ഒളിവിൽ; സുകുമാര കുറുപ്പിന്റെ ജീവിതം

malayalampress
2 Min Read
  • ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേർത്തായിരുന്നു കൃത്യം

നാല് പതിറ്റാണ്ടായി സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ചാക്കോ വധവും സുകുമാര കുറുപ്പിന്റെ ഒളിവ് ജീവിതവും. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ എൻ ജെ ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിടുകയായിരുന്നു. മറ്റ് നാല് പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് സുകുമാര കുറുപ്പിന്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കുറുപ്പ് അപകടത്തിൽ മരിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ, മരിച്ചത് എൻ.ജെ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു ആ കൊടുംക്രൂരത. കരുവാറ്റയിലെ തിയേറ്ററിൽ നിന്ന് രാത്രി മടങ്ങുമ്പോൾ കുറുപ്പിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.

സുകുമാരക്കുറുപ്പ് എന്ന പ്രവാസി വിദേശത്ത് തന്റെ പേരില്‍ എടുത്തിരുന്നൊരു ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം അതില്‍ തന്നെയിട്ട് കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന് വേണ്ടി രാജ്യം ഒട്ടാകെ കേരള പൊലീസ് വല വിരിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാലര പതിറ്റണ്ടായി ഇയാള്‍ കാണാമറയത്ത് തുടരുകയാണ്.

ഭാര്യാസഹോദരീ ഭർത്താവ് ഭാസ്‌കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേർത്തായിരുന്നു കുറുപ്പ് ആ ക്രൂരകൃത്യം ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ താനാണ് കുറുപ്പിനെ കൊന്നതെന്നു ഭാസ്‌കരപിള്ള മൊഴി നൽകി. പക്ഷേ, പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു.

നാലര പതിറ്റണ്ടായി ഇയാള്‍ കാണാമറയത്ത് തുടരുകയാണ് ഇതിനിടെ കഴിഞ്ഞ ദിവസം 40 വയസ് ഉണ്ടായിരുന്ന സമയത്ത് ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടാകില്ലെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നിര്‍ണായകമായ വിവരം പുറത്തുവന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!