കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള്‍ പോലീസ്. നേപ്പാളില്‍ വീണ്ടും പ്രളയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പോലീസ് അറിയിച്ചു. ആളുകള്‍ എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നേപ്പാളില്‍ 469 പേര് മരിച്ചിരുന്നു. നൂറുകണക്കിന് പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ടിബറ്റില്‍ വീണ്ടും പ്രളയസാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്ന പ്രദേശത്തേക്ക് വെള്ളം ഒഴുകിത്തുടങ്ങിയതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തക സംഘങ്ങളോട് നിലവിലെ സ്ഥലത്ത് തന്നെ കാത്തിരിക്കാനും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ നെയ്ജിയാങിലെ ലോങ്ചാങ് നഗരത്തില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്വര്‍ക്ക്സ് സെന്റര്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
