അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ജില്ലാ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. പുലർച്ചെ 3:30 ഓടെ ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ഗുരുതരമായ പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് കുഞ്ഞുങ്ങൾ മരിച്ചത്.
സംഭവം നടക്കുമ്പോൾ എൻഐസിയുവിൽ 39 നവജാത ശിശുക്കളുണ്ടായിരുന്നു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. 6 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
