ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

malayalampress
1 Min Read

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴ പി.ഒ, കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് മംഗാടൻതകത്ത് (39) ആണ് മരിച്ചത്. അബ്ദുല്ല അസിക്കോടൻറകത്ത് നസീമ മംഗാടൻതകത്ത് ദമ്പതികളുടെ മകനാണ്. ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു റിഷാദ്. ഭാര്യ: സുലൈന ചെറിയ പൊക്കോസിറക്കത്ത്.

സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരിച്ചത്. കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണ വിവരം അറിഞ്ഞതോടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!