തിരുവനന്തപുരം: ലഹരിമരുന്നുമായി നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്, കിരണിന്റെ മാതാവ് ബീന, പെണ്‍സുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്.
തുണിക്കച്ചവടത്തിന്റെ മറവില്‍ എം ഡി എം എ കടത്തുന്ന ഇവര്‍ ബെംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് കുടുങ്ങിയത്. സംഘത്തില്‍ നിന്ന് 125 ഗ്രാം എം ഡി എം എ പിടികൂടി. നെയ്യാറ്റിന്‍കര ആറാലമൂട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്സൈസ് നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
