ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

malayalampress
1 Min Read

ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിൽ നടന്ന വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു. വടക്കേ അനാര വൈലശ്ശേരി മുഹമ്മദ് അനസ് ആണ് വാഹനാപകടത്തിൽ മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് ഒരാഴ്ചയായി അബോധാവസ്ഥയിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് വർഷമായി പ്രവാസിയാണ്. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബ്റടക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

പിതാവ്: ഇബ്രാഹീം. മാതാവ്: ഉസൈബ. ഭാര്യ: ഹസ്‌ന. മകൻ: അലൻ. സഹോദരങ്ങൾ: ഇർഷാദ്,അനീഷ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾക്കും സഹായങ്ങൾക്കുമായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article