മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു
റിയാദ്: മുക്കാൽ നൂറ്റാണ്ടിനോടടുക്കുന്ന സഊദിയിലെ പ്രമുഖ പത്രങ്ങളിൽ ഒന്നായ അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു. 71 വർഷത്തെ അച്ചടിക്ക് ശേഷം, ‘അൽ റിയാദ്’ പത്രം തങ്ങളുടെ പ്രിന്റ് പതിപ്പ് പൂർണ്ണമായും നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
അൽ-റിയാദ് പത്രത്തിന്റെ പ്രിന്റ് നിർത്തുന്നതോടൊപ്പം അൽ യമാമ മാസികയുടെയും പ്രിന്റ് കോപ്പികൾ അച്ചടിക്കുന്നത് നിർത്തിവെക്കാനാണ് തീരുമാനമെന്ന് അൽ യമാമ പ്രസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ഇരു പ്രസിദ്ധീകരണങ്ങളും അച്ചടി രൂപത്തിൽ ലഭ്യമായിരുന്ന ഏകദേശം 70 വർഷത്തോളം നീണ്ട ഘട്ടത്തിനാണ് ഈ നീക്കത്തോടെ തിരിശ്ശീല വീഴുന്നത്.
പ്രിന്റ് ചെയ്ത പത്രങ്ങളുടെയും മാസികകളുടെയും വായനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള വേഗത്തിലുള്ള മാറ്റം, കൂടാതെ അച്ചടി, പേപ്പർ, മഷി, ജീവനക്കാരുടെ വേതനം, വിതരണം എന്നിവയിലുണ്ടായ ഉയർന്ന ചെലവുകൾ എന്നിവ കാരണമാണ് പ്രിന്റിംഗ് നിർത്തിവെക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
