അപകടത്തിൽപ്പെട്ട 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; 3 പേർ അറസ്റ്റിൽ

News Desk
1 Min Read

മുംബൈ: മഹാരാഷ്ട്രയിൽ അപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിൽനിന്ന് 150 കിലോമീറ്റർ അകലെ പാൽഘറിലെ തലസാരിയിൽ തിങ്കളാഴ്ചയാണ് സംഭവം. സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ ഒളിവിലാണ്.

തലാസരിയിൽ ആൺസുഹൃത്തുമൊന്നിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ആംഗാവിന് സമീപം വച്ച് ബൈക്ക് മറിച്ചു. അപകടം കണ്ട പ്രതികൾ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്ന് തലസാരി പൊലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article