ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

News Desk
1 Min Read

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കോന്നി പുന്നമൂട്ടില്‍ ചേരീമുക്ക് സ്വദേശി മോഹനന്‍പിള്ളയാണ് മരിച്ചത്. പ്രിയദര്‍ശിനി എന്ന ആനയാണ് കുത്തിക്കൊന്നത്. ആനയുടെ തുമ്പിക്കൈയില്‍ ഉള്ള മുറിവില്‍ മരുന്ന് വയ്ക്കാനെത്തിയ മോഹനനെ ആന ആക്രമിക്കുകയായിരുന്നു.

ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു തവണ അടുത്തേക്ക് പോകാന്‍ ശ്രമിച്ചതില്‍ പ്രകോപിതയായി ആക്രമിച്ചതാകാമെന്നും അധികൃതര്‍ പറയുന്നു. സ്ഥിരം പാപ്പാന്‍ അല്ലാത്തതിനാല്‍ ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം. മീന എന്ന മറ്റൊരു ആനയുടെ സ്ഥിരം പപ്പനാണ് മോഹനന്‍. സംഭവത്തില്‍ വനം വകുപ്പില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article