ജിദ്ദ: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിജയം കൈവരിച്ച വിദ്യാർത്ഥി സമൂഹത്തെ ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി കമ്മിറ്റി അഭിനന്ദിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥി സമൂഹത്തെയോർത്ത് ഏറെ അഭിമാനവും സന്തോഷവുമുണ്ട്. ആഴ്ചകളോളം നീണ്ടു നിന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ ധർമ്മേന്ദ്ര പ്രധാൻ മന്ത്രി പദവി ഒഴിഞ്ഞത് വിദ്യാർത്ഥികളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും വിജയമായാണ് മലപ്പുറം ജില്ല കെ എം സി സി വിലയിരുത്തുന്നത്. സ്വേച്ഛാധിപത്യ സേച്ഛാധിപത്യത്തിന് അറുതി വരുത്താൻ ഇത്തരം പ്രക്ഷോഭങ്ങൾക്കാകുമെന്നും ഭാവിതലമുറയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ജനാധിപത്യ ഇന്ത്യ പുനർ നിർമ്മിതിയുണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
