872 ഗ്രാമങ്ങൾ പൂർണമായി വെള്ളത്തിനടിയില്‍; അസമില്‍ പ്രളയത്തിൽ 30ലേറെ മരണം

News Desk
0 Min Read

ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 24 മണിക്കൂറിനുള്ളിൽ 21 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരിൽ ഭൂരിഭാഗവും ശിവനഗർ ജില്ലയിലുള്ളവരാണ്‌.

ഇവിടെമാത്രം 3.6 ലക്ഷം പേർ ബാധിക്കപ്പെട്ടു. 872 ഗ്രാമങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 5.65 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ്‌ കണക്കാക്കുന്നത്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയർന്നു.

അതേസമയം, ദുരന്തബാധിതർക്ക്‌ അവശ്യസാമഗ്രികൾ എത്തിക്കാത്തതിനെ തുടർന്ന്‌ സർക്കാരിനെതിരെ ജനരോഷം പുകയുകയാണ്‌. പലയിടങ്ങളിലും ഇതുവരെ എത്തപ്പെടാനായിട്ടില്ലെന്നും എല്ലാ ദുരന്തമേഖലകളിലും ആകാശമാർഗം ഭക്ഷണം എത്തിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ സമ്മതിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article