സഊദിയിലും, ഖത്തറിലും, യുഎഇയിലും ജോലിയൊഴിവ്; നോർക്ക റൂട്ട്സിന് കീഴിൽ അവസരങ്ങൾ 

News Desk
1 Min Read

വിദേശരാജ്യങ്ങളിലെ കേരളീയർക്ക്  സൗജന്യ നിയമോപദേശം  ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) ​​ഗൾഫ് രാജ്യങ്ങളിൽ ഒഴിവുകൾ വന്നിട്ടുണ്ട്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ,  മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗൽ കൺസൾട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങൾ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC. 

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന്  നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. 

അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസികേരളീയരുടെ ക്ഷേമത്തിൽ താല്പര്യമുളളവർക്ക് അപേക്ഷിക്കാം.  

താല്പര്യമുളളവർ നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്  സന്ദർശിച്ച് 2026 ഓഗസ്റ്റ് 16 നകം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770540 0471-2770529 (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article