വാഹനാപകടത്തില്‍ വലതുകൈ നഷ്ടമായ 24 കാരന് ഒരു കോടി ഇരുപത്തിയൊന്നു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍കുമാറിനാണ് നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ അക്സിഡന്‍റ് ക്ലൈംസ് ട്രൈബ്യൂണല്‍ വിധിച്ചത്.
പരിക്കേല്‍ക്കാന്‍ ഇടായായ കാറിന്‍റെ ഇന്‍ഷൂറന്‍സ് കമ്പനി തുക നല്‍കണം. 2024 തിരുവോണ ദിവസമാണ് വര്‍ക്കല ഹെലിപാഡിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ വിമല്‍കുമാറിന്‍റെ വലതു കൈ നഷ്ടപ്പെട്ടത്. ഇപ്പോള്‍ വിധിച്ച തുകയ്ക്ക് 8 ശതമാനം പലിശയും അപകടം നടന്ന തീയതിമുതല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം.
ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകരായ നഗരൂര്‍ ഹസന്‍കുഞ്ഞ്, ജാസ്മിന്‍ ഹസന്‍കുഞ്ഞ് , ക്രോസ് ആന്‍റണി തുടങ്ങിയവര്‍ ഹാജരായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
