വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; ഒരു മരണം, 3 പേർക്ക് ഗുരുതര പരുക്ക്

News Desk
0 Min Read

മുണ്ടൂർ: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. 3 വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടവർ‌. വിദ്യാർഥികളെ കൂടാതെ മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. 

വെള്ളിയാഴ്ച നമസ്കാരത്തിന് പോയി വിദ്യാർഥികൾ കോളജിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. പാലക്കാട് നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചു കയറിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article