മുംബൈ: നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്.
രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും.
കഴിഞ്ഞ ഡിസംബർ 25നു പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിൽ നിന്നു രാജ്യത്തെ 46 നഗരങ്ങളിലേക്കു സർവീസുണ്ട്. പ്രതിദിനം 150 സർവീസുകളാണുള്ളത്. 4 ടെർമിനലുകളിൽ ആദ്യത്തേതു മാത്രമാണു തുറന്നത്. 2035ൽ പൂർണ സജ്ജമാക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ പദ്ധതി. മുംബൈ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണു നവിമുംബൈ വിമാനത്താവളം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
