റിയാദ്: സഊദി അറേബ്യയിൽ പ്രത്യേക ഫീസ് നൽകാതെ തന്നെ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ എട്ട് ബിസിനസ് മേഖലകൾക്ക് അനുമതി. നഗരസഭാ-ഭവനകാര്യ മന്ത്രാലയമാണ് പ്രത്യേക ഫീസ് നൽകാതെ സദാ സമയവും പ്രവർത്തിക്കാൻ അനുമതി നൽകിയത്.
ജനങ്ങളുടെ അത്യാവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമാണ് ഈ ഇളവുകളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫീസ് ഇളവ് ലഭിച്ച മേഖലകൾ താഴെ
-
നഗരപരിധിക്ക് പുറത്തുള്ള പെട്രോൾ പമ്പുകളും അനുബന്ധ സർവീസ് സെന്ററുകളും.
-
ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി അപ്പാർട്ടുമെന്റുകൾ, റിസോർട്ടുകൾ.
-
ഫാർമസികൾ.
-
മെഡിക്കൽ സ്ഥാപനങ്ങൾ (ആശുപത്രികൾ, ക്ലിനിക്കുകൾ).
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
-
കല്യാണമണ്ഡപങ്ങൾ (വെഡ്ഡിങ് ഹാൾ).
-
വിശ്രമകേന്ദ്രങ്ങൾ (ഇസ്തിറാഹകൾ).
മന്ത്രാലയ തീരുമാനം ഈ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
