നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം; ജിദ്ദയിൽ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

malayalampress
1 Min Read

ജിദ്ദ: അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് സഊദി അറേബ്യയിലെ ജിദ്ദയിൽ അന്തരിച്ചു. മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ആണ് ഹയ്യ് സാമർ പ്രദേശത്തെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

എട്ടുവർഷം മുമ്പ് തൊഴിൽ തേടി സഊദിയിലെത്തിയ അർഷദ് ജിദ്ദയിൽ ഒരു ഗ്രോസറി സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു അപ്രതീക്ഷിത മരണം. അവിവാഹിതനായ അർഷദിന്റെ പിതാവ് പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദാണ്.

സഹോദരങ്ങൾ: സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ദീൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുന്നീസ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article