രാജ്യത്ത് അശ്ലീല വീഡിയോ വിറ്റ് ഇൻസ്റ്റഗ്രാം ! ബിബിസി അന്വേഷണ റിപ്പോർട്ട്

News Desk
1 Min Read

ലണ്ടൻ: ഇന്ത്യയിൽ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ബിബിസിയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.

ബലാത്സംഗ വീഡിയോ, ചൈൽഡ് വീഡിയോ എന്നിങ്ങനെയുള്ള കാറ്റഗറികളാണ് പരസ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 99 രൂപയ്ക്ക് ഈ ദൃശ്യങ്ങൾ വാങ്ങാൻ സാധിക്കുന്ന ടെലഗ്രാം ചാനലുകളുമുണ്ട്. ഇതിനായുള്ള ലിങ്കുകളും പരസ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി കണ്ടെത്തി.

എന്നാൽ പരസ്യങ്ങൾ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നായിരുന്നു ഇൻസ്റ്റഗ്രാമിൻ്റെ മറുപടി. മോശം ഉള്ളടക്കമുള്ള പരസ്യങ്ങൾ പിൻവലിച്ചെന്നും നയങ്ങൾക്ക് വിരുദ്ധമായ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തെന്നുമാണ് മെറ്റയുടെ വിശദീകരണം. ഈ വർഷം മാത്രം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉള്ളടക്കമായി വരുന്ന 274,000-ത്തിലധികം ഗ്രൂപ്പുകളും ചാനലുകളും നീക്കം ചെയ്തതായി ടെലഗ്രാം അറിയിച്ചു.

ഉപയോക്താക്കൾ ഇത്തരം വിവരങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. വ്യാജ അക്കൗണ്ട് നിർമിച്ച് ബിബിസി തന്നെയാണ് ഈ കാര്യം കണ്ടെത്തിയത്. ഒരു പരസ്യത്തിൽ ഏകദേശം 12 വയസുള്ള ആൺകുട്ടിയും പെൺകുട്ടിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ വരെ പ്രദർശിപ്പിച്ചു.

ഒരു പെൺകുട്ടിയെ ചുറ്റിപ്പിടിച്ചിരിക്കുന്ന വിധത്തിലുള്ള ഒരു പുരുഷൻ്റെ കൈ കാണിച്ചു. പുരുഷന് 52 വയസും പെൺകുട്ടിക്ക് 12 വയസുമാണ് ഉള്ളതെന്ന വാചകവും അതിൽ ഉൾപ്പെടുത്തിയിരുന്നു. കൂടുതൽ കാണാൻ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞ് ഒരു ടെലഗ്രാം ചാനൽ ലിങ്കും ഇതിനൊപ്പം നൽകിയിരുന്നതായി ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article