സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞുമിയയുടെ ചികില്‍സയ്ക്ക് പണമായി. മൂന്ന് ദിവസം കൊണ്ട് 16.5 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്.
മൂവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവിന്റെയും നിമ്മിയുടെയും മകളാണ് ആറു മാസം പ്രായമുള്ള മിയ മരിയ. ഒരുമാസം മുന്‍പാണ് പേശികളെ ബാധിക്കുന്ന എസ്എംഎ ടൈപ്പ് വണ്‍ മിയയ്ക്ക് സ്ഥിരീകരിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള മിയയുടെ ചികില്‍സയ്ക്കായി 16 കോടി രൂപയായിരുന്നു ആവശ്യം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
