നിയന്ത്രണംവിട്ട കാറിടിച്ചു; റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന സ്ത്രീ മരിച്ചു

News Desk
1 Min Read

വടകര: ദേശീയ പാതയിൽ മൂരാട് വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡ് മുറിച്ചു കടക്കാനായി കാത്തുനിന്ന സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വടകര കോട്ടക്കുന്ന് താനത്ത് മീത്തൽ പരേതനായ ബാലന്റെ മകൾ മോളി (56) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.

മൂരാട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ മോളിയെ ഇടിച്ച ശേഷം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. കാർ യാത്രികരായ കണ്ണൂർ തെക്കേപാനൂർ സ്വദേശികളായ ഷാഹിൽ(18), അസിം(18), ബിലാൽ(17) എന്നിവരെ പരുക്കുകളോടെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി മോളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: സുധീഷ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article