കോട്ടയം: കെ.ബി. ഗണേഷ് കുമാറിനെ എനഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. വി.ആർ.കെ. ബാബുവിനെ ഗണേഷ്കുമാറിന് പകരം ബോർഡിൽ ഉൾപ്പെടുത്തി. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. എന്നാൽ തന്നോട് ആരും അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയ നടപടിയിൽ ഗണേഷ് കുമാർ പ്രതിഷേധം പരസ്യമാക്കി. സ്ഥാനമാനങ്ങൾ എനിക്ക് പ്രശ്നമല്ലെന്നും പത്തനാപുരം യൂണിയനിൽ 20ൽ 12 പേരുടെ പിന്തുണ തനിക്കുണ്ടെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. പത്തനാപുരത്ത് രജിസ്ട്രാർ ചെയ്തത് ജനാധിപത്യമല്ലെന്നും അത് തെളിയിക്കാൻ എനിക്ക് കഴിയുമെന്നും ഗണേഷ് കുമാർ അവകാശപ്പെട്ടു.
ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിൻ്റെ കാലാവധി കഴിഞ്ഞ് വീണ്ടും ബോർഡിലേക്ക് എടുക്കാത്തതാണ് എന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട് എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
സർക്കാരിനെതിരെ പ്രതിപക്ഷം
പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കാം. ഗണേഷ് കുമാറിനെ പിന്തുണച്ച് എത്തിയവർ ആരാണെന്ന് എനിക്കറിയില്ല. അവരുടെ പിന്തുണ വാലിഡാണാണോ എന്ന് അറിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ജനറൽ സെക്രട്ടറിയെ അങ്ങനെ ആർക്കും തള്ളാൻ കഴിയില്ല. എൻഎസ്എസിന് വേണ്ടിയാണ് ജനറൽ സെക്രട്ടറി ജീവിക്കുന്നത് എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
