റിയാദ്: ഇടവേളക്ക് ശേഷം സഊദിയിൽ വീണ്ടും അപായ സൈറൺ മുന്നറിയിപ്പുകൾ. തിങ്കളാഴ്ച പുലർച്ചെയാണ് അൽ ഖർജ് ഗവർണറേറ്റിൽ അപായ സൈറൺ മുന്നറിയിപ്പ് നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ സൈറണുകൾ റിപ്പോർട്ട് ചെയ്തു. അൽ ഖർജ് ഗവർണറേറ്റിലെ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഒരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” എന്ന് സഊദി സിവിൽ ഡിഫൻസ് രാവിലെ 5:28 ന് വെളിപ്പെടുത്തി. സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മിനിറ്റുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചു.
ഇറാനും ഇസ്‌റാഈലും തമ്മിൽ ഞായറാഴ്ചയുണ്ടായ നാടകീയമായ സംഘർഷത്തിന് പിന്നാലെയാണ് സഊദി അറേബ്യ അപകട സൈറൺ മുഴക്കിയത്. എന്നാൽ, മിനിറ്റുകൾക്ക് ശേഷം അപായ മുന്നറിയിപ്പ് പിൻവലിച്ചു. അതേസമയം, സഊദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ച രംഗത്തെത്തിയതാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യന്നു.
ഇരു രാജ്യങ്ങളും പരസ്പരം മിസൈലുകൾ അയക്കുകയും ദുർബലമായ വെടിനിർത്തൽ ഭീഷണി ഉയർത്തുകയും ചെയ്തത്തോടെ ഗൾഫ് മേഖലയും പശ്ചിമേഷ്യയും വീണ്ടും യുദ്ധ ഭീതിയിലായി. ഇസ്‌റാഈൽ സൈന്യം ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായായാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ വിക്ഷേപിച്ചത്. അതേസമയം, തലസ്ഥാനമായ ഇറാൻ ടെഹ്‌റാൻ ഉൾപ്പെടെ തിങ്കളാഴ്ച പുലർച്ചെ നിരവധി ഇറാനിയൻ നഗരങ്ങൾ ആക്രമിച്ചുകൊണ്ട് ഇസ്രായേൽ തിരിച്ചടിച്ചു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് സഊദിയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നിരവധി തവണ ഇറാൻ ഭാഗത്ത് നിന്ന് മിസൈൽ, ഡ്രോൺ ആക്രമമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സഊദി അറേബ്യ ഇവയിൽ ഭൂരിഭാഗവും വെടിവച്ച് വീഴ്ത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
