ഓഫീസ് ടൈം ജീവനക്കാർ തീരുമാനിക്കും; റിയാദിൽ വൻ പരിഷ്കാരം, ‘ഫ്ലെക്സിബിൾ വർക്കിങ്’ പദ്ധതിക്ക് തുടക്കം

malayalampress
1 Min Read
Shanghai aerial view with urban architecture and sunset

റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ജീവനക്കാ രുടെ ജീവിതനിലവാരം ഉയർ ത്താനും വൻ പരിഷ്കാരം നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി ‘ഫ്ളെക്സിബിൾ വർക്കിങ് അവേഴ്സ്’ ഇന്നലെ മുതൽ നടപ്പിലാക്കി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദിലെ ആറ് പ്രധാന തൊഴിൽ മേഖലകളിൽ നഗരത്തിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും പദ്ധതി സഹായിക്കും. പുതിയ പരിഷ്കാരം അനുസരിച്ച് ജീവനക്കാർക്ക് സൗകര്യത്തിനനുസരിച്ച് ഓഫീസിലെത്താനും തിരികെ പോകാനും നാല് മണിക്കൂർ വരെയുള്ള സമയപരിധി അനുവദിക്കും.

തലസ്ഥാനത്തെ പ്രമുഖ ബിസിനസ്സ് കേന്ദ്രങ്ങളായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലെയ്സൻ വാലി, ഗ്രനാഡ ബിസിനസ്, റോഷൻ ഫ്രണ്ട് എന്നീ ആറ് മേഖലകളിലെ അമ്പതിലധികം സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസുകളിലെത്തുന്ന സമയത്തിലും ഇറങ്ങുന്ന സമയത്തിലും വ്യത്യാസം വരുത്തുന്നതിലൂടെ തിരക്കേറിയ സമയങ്ങളിലെ കടുത്ത വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. നിശ്ചിത സമയക്രമമുള്ള അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ ജീവനക്കാർക്കാണ് ഇളവ് ബാധകമാകുക. എന്നാൽ ആരോഗ്യരംഗം, പൊതുവിദ്യാഭ്യാസം, ഫീൽഡ് ജോലികൾ, ഓപ്പറേഷണൽ ജോലികൾ എന്നിവ പോലെ തടസ്സമില്ലാ സേവനം ആവശ്യമുള്ള അ ടയന്തിര മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി.

ജീവനക്കാർക്ക് അവരുടെ യാത്രാസമയം സ്വയം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ നഗര അന്തരീക്ഷം കെട്ടിപ്പടുക്കാനും പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായ കൃത്യസമയ വ്യവസ്ഥയേക്കാൾ, ഈ നാല് മണിക്കൂർ ഫ്ളെക്സിബിൾ ടൈം ജീവനക്കാരുടെ മാനസിക നിലവാരവും ഉയർത്തുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ജീവനക്കാർക്ക് അവരുടെ ശാരീരികവും കുടുംബപരവുമായ സാഹചര്യ ങ്ങൾക്കനുസരിച്ച് സമയം ക്രമീകരിക്കാൻ സാധിക്കുന്നത് വഴി ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീക രിക്കാൻ കഴിയുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article