സാങ്കേതിക തകരാർ; ജമ്മുകശ്മീരിൽ കേബിൾ കാറിൽ മലയാളികൾ ഉൾപ്പടെ മുന്നൂറോളം സഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

News Desk
1 Min Read

ദില്ലി: ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് നിരവധി സഞ്ചാരികൾ കുടുങ്ങി. 300 പേരൊളം പേരാണ് കേബിൾ കാറിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്.

കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 80 പേരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ള സഞ്ചാരികളെ സുരക്ഷിതരാക്കി ഇറക്കാൻ നടപടികൾ പുരോഗമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു. ജമ്മു കശ്മീർ പൊലീസും എസ്ഡിആർഎഫും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേരുന്നു. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്ന് ലഫ് ഗവർണർ അറിയിച്ചു. ഇന്നലെയും കേബിള്‍ കാറില്‍ മലയാളി കുടുങ്ങിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!