തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്. സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി. മെയ് ഒന്നിനാണ് സുനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. അര്‍ധ നഗ്നനായ വി.ഡി. സതീശന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്.
‘സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നത് സര്‍വീസ് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പ്രസ്തുത മോര്‍ഫ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തി പരിഹാസം നിറഞ്ഞ അടുക്കുറിപ്പോടെ പോസ്റ്റ് ഇടുകയും അത് തെറ്റാണെന്ന് മനസിലാക്കി നാളിതുവരെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കാത്തതുമായ ഇയാളുടെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണ്,’ എന്ന് സസ്പെന്ഷന് ഉത്തരവ് പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
