-
നിലവിൽ ടൂറിസം, ബിസിനസ് മൾട്ടിപ്പിൾ വിസകൾ സ്റ്റാമ്പ് ചെയ്ത് ലഭിച്ചതായി ട്രാവൽ ഏജൻസികൾ മലയാളം പ്രസ്സ് ഓണ്ലൈനിനോട് പങ്ക് വെച്ചു
മുംബൈ: സഊദി സന്ദർശകർക്ക് സന്തോഷമേകി വിസ സംവിധാനത്തിൽ വീണ്ടും മാറ്റം. നേരത്തെ നിർത്തിവെച്ചിരുന്നു വിവിധ മൾട്ടി വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് വീണ്ടും സഊദി വിദേശ കാര്യമന്ത്രാലയം ആരംഭിച്ചു. സഊദിയിലേക്കുള്ള ബിസിനസ്, ടൂറിസം വിസകൾ ഉൾപ്പെടെ വിവിധ വിസകളാണ് മൾട്ടിപ്പിൾ രൂപത്തിൽ സ്റ്റാമ്പിങ് ആരംഭിച്ചത്. നിലവിൽ ടൂറിസം, ബിസിനസ് മൾട്ടിപ്പിൾ വിസകൾ സ്റ്റാമ്പ് ചെയ്ത് ലഭിച്ചതായി ട്രാവൽ ഏജൻസികൾ മലയാളം പ്രസ്സ് ഓണ്ലൈനിനോട് പങ്ക് വെച്ചു.
സഊദിയിൽ ജോലിചെയ്യുന്ന പ്രവാസി ജീവനക്കാർക്ക് അവരുടെ കുടുംബത്തെയും ഏറ്റവും അടുത്ത ബന്ധുക്കളെയും കൊണ്ടുവരാനുള്ള മൾട്ടിപ്പിൾ ഫാമിലി എൻട്രി വിസയും സമാനമായി ഇനി മുതൽ മൾട്ടിപ്പിൾ രൂപത്തിൽ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി വിസ സഊദിയിൽ നിന്ന് ലഭ്യമായ ശേഷം മോഫ ആപ്ലിക്കേഷൻ സമയത്ത് മൾട്ടിപ്പിൾ വിസ തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷൻ വീണ്ടും തുടങ്ങിയിട്ടുണ്ട്. എങ്കിലും വിസ അടിച്ചു കയ്യിൽ കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു വ്യക്തത വരികയുള്ളൂ. എങ്കിലും മറ്റു വിസകൾ മൾട്ടിപ്പിൾ ലഭിക്കുന്ന സാഹചര്യത്തിൽ കുടുംബ സന്ദർശക വിസയും മൾട്ടി എൻട്രി ലഭിക്കുമെന്ന വിശ്വാസത്തിലാണ് പ്രവാസി കുടുംബങ്ങൾ.
മൾട്ടി ലഭിക്കുകയാണെങ്കിൽ
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യക്കാരടക്കമുള്ള സഊദിയിൽ ജോലിയിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികൾക്ക് ഏറെ സന്തോഷമുള്ള വാർത്തയാണ് സേവന മേഖലയിലുള്ളവർ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്നത് പോലെ വിസക്കായി അപേക്ഷിക്കുന്ന സമയം ഓപ്‌ഷനുകൾ ലഭ്യമല്ലെങ്കിലും മോഫ വിസ പ്രോസാസിങ് സമയം മൾട്ടിപ്പിൾ വിസ അല്ലെങ്കിൽ സിംഗിൾ എൻട്രി വിസ എന്നതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമായിട്ടുണ്ട്.

സിംഗിൾ എൻട്രി വിസ മൂന്ന് മാസത്തേക്കും മൾട്ടിപ്പിൾ വിസ ഒരു വർഷത്തേക്കുമാണ് അനുവദിക്കുക. സിംഗിൾ എൻട്രി വിസയിൽ എത്തുന്നവർ മൂന്ന് മാസത്തിനുള്ളിൽ സഊദിയിൽ നിന്നും തിരികെ പോയിരിക്കണം. അതേസമയം മൾട്ടിപ്പിൾ വിസ ലഭിക്കുന്നവർ ഓരോ മൂന്ന് മാസത്തിലും പുതുക്കണം. ഇങ്ങിനെ ഒരു വർഷം വരെ വിസ പുതുക്കാവുന്നതാണ്. വിസ പുതുക്കാൻ ചില അവസങ്ങളിൽ ഓൺലൈൻ വഴി കഴിയും. ഓൺലൈൻ വഴി സാധ്യമല്ലാത്ത അവസരങ്ങളിൽ സഊദി ബോര്ഡറില് പോയി തിരിക എൻട്രി ചെയ്തു വിസ പുതുക്കാനാകും. നേരത്തെ മൂന്ന് മാസം കൂടുമ്പോൾ പുതുക്കി നൽകിയിരുന്നുവെങ്കിലും ഇപ്പോൾ എത്ര മാസത്തിനുള്ളിൽ പുതുക്കണമെന്ന വ്യക്തത പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ഫാമിലി മൾട്ടി സംവിധാനം സഊദി അറേബ്യ പിന്നീട് നിർത്തലാക്കിയിരുന്നു. പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഉപയോഗപ്പെടുത്തുന്നതുമായ മൾട്ടിപ്പിൾ ഏറി വിസ വീണ്ടും ആരംഭിക്കുന്നത് സഊദിയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലും വൻ കുതിപ്പ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്ഷം മാർച്ചോടെയാണ് സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിവ തെരഞ്ഞെടുക്കാനുള്ള ഒപ്ഷൻ, വിസ ആപ്ലിക്കേഷൻ പോർട്ടലിൽ നിന്ന് പിൻവലിച്ചിരുന്നത്
നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം കഴിഞ്ഞ വര്ഷം മാർച്ചോടെയാണ് സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിവ തെരഞ്ഞെടുക്കാനുള്ള ഒപ്ഷൻ, വിസ ആപ്ലിക്കേഷൻ പോർട്ടലിൽ നിന്ന് പിൻവലിച്ചിരുന്നത്. സഊദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച നടപടിക്രമങ്ങളിൽ നിർണായക മാറ്റമായിരുന്നു ഇത്. പകരം പുതിയ അറിയിപ്പ് ആണ് ഉൾപ്പെടുത്തിയിരുന്നത്. വിസിറ്റ് വിസ കാലാവധി, സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി, സഊദിയിൽ കഴിയുന്ന കാലയളവ് എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സഊദി അറേബ്യയുടെ എംബസികളാണ് നിശ്ചയിക്കുകയെന്നായിരുന്നു വിശദീകരണം. അതായത്, ഈ രീതി അനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ താമസ കാലാവധിയും സിംഗിളോ, മൾട്ടിപ്പിളോ എന്നതും അപേക്ഷാ ഘട്ടത്തിൽ ഉറപ്പിക്കാനാകില്ലായിരുന്നു. വിഎഫ്എസ് വഴി വിസ സ്റ്റാമ്പിങ് ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് ഇത് തീരുമാനിക്കപ്പെടുക. വിസ കാലാവധിയും സിംഗിൾ, മൾട്ടിപ്പിൾ എന്നിവയിൽ ഏതാണെന്നും നേരത്തേ അറിയാൻ സാധിക്കില്ല. ഇത് മനസ്സിലാക്കണമെങ്കിൽ സ്റ്റാമ്പിങ് നടപടി പൂർത്തിയാക്കി പാസ്പോർട്ട് ലഭിക്കുന്നവരെ കാത്തിരിക്കണമായിരുന്നു.
പുതിയ സംവിധാനത്തിലും വേണം സ്ഥിരീകരണം
എന്നാൽ, പഴയ സംവിധാനം പുനരാരംഭിച്ചതോടെ നേരത്തെ ഉണ്ടായിരുന്ന പോലെ കുടുംബങ്ങളെ പ്ലാൻ ചെയ്ത് സഊദിയിലേക്ക് കൊണ്ട് വരാനാകും. അതേസമയം, ഇത് സംബന്ധിച്ച് സഊദി ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് യാതൊരു വിശദീകരണങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. നിലവിൽ ഉണ്ടായ അപ്ഡേറ്റ് പ്രകാരമാണ് ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നത്. മാതൃഹമല്ല, വിസ സ്റ്റാമ്പ് ചെയ്ത ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു പരിപൂർണ്ണ ഉറപ്പ് ലഭിക്കൂ. ഹജ്ജിനു ശേഷം എല്ലാ വിസകളും സഊദിയിൽ ലഭ്യമാകുന്ന മുറക്ക് ഇക്കാര്യങ്ങളിലെല്ലാം വ്യക്തത കൈവരും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
