പരാജയങ്ങളേയും പരിഹാസങ്ങളേയും ചിരിച്ചു നേരിട്ടു; കന്നി വിജയത്തില്‍ മന്ത്രി പദവി

News Desk
1 Min Read

തിരുവനന്തപുരം: പരാജയങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി സ്ഥാനം നല്‍കുന്നത് കൊല്ലത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി മുതല്‍ രാഷ്ട്രീയ കാര്യ സമിതി അംഗം വരേയുള്ള പാര്‍ട്ടി പദവികള്‍ അലങ്കരിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി പദവിയിലൂടെ ലഭിക്കുന്ന ഉത്തരവാദിത്വം പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.

16,830 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കൊല്ലം നിയമസഭാ മണ്ഡലം നല്‍കിയ വിജയം ബിന്ദു കൃഷ്ണയെ മന്ത്രി പദവിയിലേക്ക് എത്തിക്കുകയാണ്. കെഎസ്‌യു മുതല്‍ ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പദവികള്‍ പലതും ബിന്ദു കൃഷ്ണയെ തേടിയെത്തി. കൊല്ലം ഡിസിസി പ്രസിഡന്റ്, ദേശീയ മഹിളാ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം വരെയുള്ള പദവികളിലെത്തിയപ്പോഴും പാര്‍ലമെന്ററി പദവികളിലെത്തിപ്പെടാന്‍ ബിന്ദു കൃഷ്ണക്ക് കഴിഞ്ഞിരുന്നില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!