കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബ പ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വധശ്രമത്തിന് കാരണവും കുടുംബ പ്രശ്നമാണെന്നാണ് വിവരം. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പൊലീസിന് കൈമാറി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
